മാമ്മൂട്: ലൂര്‍ദ്മാതാ പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാള്‍ ഇന്നു മുതല്‍ 12വരെ നടക്കും. ഇന്നുമുതല്‍ വൈകുന്നേരം 4.30ന് തിരുനാളിന് ഒരുക്കമായ നൊവേന, വിശുദ്ധ കുര്‍ബാന. നാലിന് വൈകുന്നേരം 4.30ന് വികാരി റവ. ഡോ. ജോണ്‍ വി. തടത്തില്‍ കൊടിയേറ്റും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കും. അഞ്ചിന് വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാള്‍. രാവിലെ 5.30, 7.30. 9.30 വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. അഞ്ചുമുതല്‍ എട്ടുവരെ തീയതികളില്‍ വാര്‍ഡുകളിലേക്ക് പ്രദക്ഷിണം. ആറ്, ഏഴ് തീയതികളില്‍ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, എട്ടിനു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം അതിരൂപതാ സഹായമെത്രന്‍ മാര്‍ തോമസ് തറയില്‍.
ഒമ്പതിന് വൈകുന്നേരം അഞ്ചിന് ഇടവകദിനാചരണം. വിശുദ്ധ കുര്‍ബാന. രാത്രി ഏഴിന് കലാസന്ധ്യ, സ്നേഹ വിരുന്ന്. 10ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. രാത്രി ഏഴിന് കഥാപ്രസംഗം. 11ന് വൈകുന്നേരം 4.30 തിരുനാള്‍ റാസ കുര്‍ബാന ഫാ. ജോബിന് ആനക്കല്ലുങ്കല്‍ സന്ദേശം ഫാ.ജോണ്സന് ചാലയ്ക്കല്‍. തിരുനാള്‍ പ്രദക്ഷിഷണം മാമ്മൂട് കുരിശടിയിലേക്ക്. സന്ദേശം, തുടര്‍ന്ന് പള്ളിയില്‍ വാദ്യമേളങ്ങളുടെ ഫ്യൂഷന്‍, ലൈറ്റ് ആൻഡ് സൗണ്ട് ഷോ
പ്രധാന തിരുനാള്‍ദിനമായ 12നു രാവിലെ 5.45ന് വിശുദ്ധ കുര്‍ബാന,പത്തിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന ഫാ. ഡൊമിനിക് സാവിയോ കൊല്ലറേട്ട്. തുടര്‍ന്ന് നേര്‍ച്ച സാധനങ്ങളുടെ ലേലം. വൈകുന്നേരം 4.30 അതിരൂപതയിലെ നവവൈദികര്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് വെള്ളിയം കുരിശടിയിലേക്ക് പ്രദക്ഷിണം. കൊടിയിറക്ക്, രാത്രി ഏഴിന് ഗാനമേള.
മാമ്മൂട് ലൂര്‍ദ്മാതാ പള്ളിയില്‍ തിരുനാൾ
11:25 PM Jan 31, 2023 | Deepika.com