ചങ്ങനാശേരി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ കഴിഞ്ഞ അഞ്ചു മുതല്‍ 18 വരെ നടത്തിയ പാര്വതാരോഹണ ക്യാമ്പില്‍ പങ്കെടുത്ത് അസംപ്ഷന്‍ കോളജിലെ എന്‍സിസി കേഡറ്റ് ചര്‍ച്ചിക രംഗനാഥന്. കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാല് വിദ്യാര്‍ഥികളില്‍ ഒരാളാണ് ചര്‍ച്ചിക. ബെസ്റ്റ് ബേസിക് സ്കീയിംഗ് കോഴ്സിനുള്ള സമ്മാനം ചര്‍ച്ചിക കരസ്ഥമാക്കി.
സ്കീയിംഗില്‍ കൂടുതല്‍ കോഴ്സുകള്‍ ചെയ്യണമെന്നും ഉയരങ്ങള്‍ കീഴടക്കണമെന്നുമാണ് തന്റെ സ്വപ്നമെന്നും ചര്‍ച്ചിക പറഞ്ഞു. ചങ്ങനാശേരി 5 കേരള ഗേള്‍സ് ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ രോഹിത് ശര്‍മ, കോളജ് പ്രിന്‍സിപ്പല്‍ ഡോ.അനിത ജോസ്, എഎന്‍ഒ ലഫ്. ഡോ. റോബി ജോസ് എന്നിവരുടെ പിന്തുണയും മാര്‍ഗനിര്‍ദ്ദേശവും ഏറെ ധൈര്യം നല്‍കിയെന്നും ചര്‍ച്ചിക പറഞ്ഞു. കറുകച്ചാല്‍ കുരുവിക്കാട്ടില്‍ വീട്ടില്‍ രംഗനാഥിന്റെയും രഞ്ജിനിയുടെയും മകളാണ് രണ്ടാംവര്‍ഷ ഇക്കണോമിക്സ് ബിരുദ വിദ്യാര്‍ഥിനി ചര്‍ച്ചിക.
ജമ്മുവിലെ പാര്വതാരോഹണ ക്യാമ്പില്‍ ജേതാവായി ചര്‍ച്ചിക രംഗനാഥന്
11:25 PM Jan 31, 2023 | Deepika.com