ചങ്ങനാശേരി: ഗവ. മുഹമ്മദന്‍ യുപി സ്കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടനാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
നാടകകൃത്തും പത്രപ്രവര്‍ത്തകനു മായ പി.എ.എം. ഹനീഫിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും കോഴിക്കോട് മെഡിക്കല്‍ കോളജ് കുട്ടികളുടെ ശാസ്ത്രക്രിയ വകുപ്പ് മേധാവിയായിരുന്ന ഡോ. അക്ബര്‍ ഷെരീഫിന് അക്കാദമിക്ക് എക്സല്ലന്‍സ് അവാര്‍ഡും നല്‍കും. 50,001 രൂപ വീതവും ഫലകവുമാണ് ഇരുവര്‍ക്കും നല്‍കുന്നത്.
പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റായിരുന്ന കെ.എച്ച്. ലത്തീഫ് മമ്മറാന്റെ പേരിലുള്ളതാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. ടെക്നിക്കല്‍ എജ്യുക്കേഷന്‍ മുന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.എം.എസ്.അബ്ദുല്‍ ഖാദറിന്റെ പേരിലുള്ളതാണ് അക്കാദമിക്ക് എക്സല്ലന്‍സ് അവാര്‍ഡ്.
മാര്‍ച്ച് 19ന് കൂടുന്ന വാര്‍ഷികത്തില്‍ സഹകരണ രജിസ്ട്രേഷന് മന്ത്രി വി.എന്‍. വാസവന് അവാര്‍ഡ് സമ്മാനിക്കുമെന്ന് പൂര്‍വവിദ്യാര്‍ഥി സംഘടനാ സെക്രട്ടറി ഡോ. അബ്ദുല്‍ ഖാദര്‍, പ്രസിഡന്റ് തോപ്പില്‍ കാസിം എ. , ജനറല്‍ സെക്രട്ടറി ടി.എസ്. നിസ്താര്‍ എന്നിവര്‍ അറിയിച്ചു.
പൂര്‍വവിദ്യാര്‍ഥി സംഘടനാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
11:25 PM Jan 31, 2023 | Deepika.com