ഏറ്റുമാനൂർ: മഹാദേവക്ഷേത്ര ഉപദേശക സമിതി തെരഞ്ഞെടുപ്പിനായി ഭക്തജനങ്ങളുടെ രജിസ്റ്റേർഡ് മണ്ഡലം വേണ്ടത്ര പരസ്യം നൽകാതെയാണ് രൂപീകരിച്ചിരിക്കുന്നതെന്ന് ആക്ഷേപം.
ക്ഷേത്രത്തിന്റെ അങ്കണത്തിൽ മാത്രം അറിയിപ്പ് നോട്ടീസ് പതിച്ചാണ് ഇപ്പാേൾ രജിസ്റ്റേർഡ് മണ്ഡലം രൂപീകരിച്ചിരിക്കുന്നത്. പത്ര മാധ്യമങ്ങളിൽകൂടി വ്യാപകമായ രീതിയിൽ അറിയിപ്പു നൽകി കൂടുതൽ ഭക്തന്മാർക്ക് രജിസ്റ്റേർഡ് മണ്ഡലത്തിൽ അംഗത്വം ലഭിക്കുന്നതിനു വേണ്ട സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഉപദേശക സമിതി മുൻ അംഗം കെ.എസ്. രഘുനാഥൻ നായർ ദേവസ്വം ബോർഡ് പ്രസിഡന്റിന് പരാതി നൽകി.
ക്ഷേത്രോപദേശക സമിതി തെരഞ്ഞെടുപ്പ്: രജിസ്റ്റേർഡ് മണ്ഡലം പുനഃസംഘടിപ്പിക്കണമെന്ന്
11:21 PM Jan 31, 2023 | Deepika.com