പദ്ധതി വിഹിതം പൂര്‍ണമായി ചെലവഴിച്ച് ഏഴ് ഓഫീസുകള്‍
11:03 PM Jan 31, 2023 | Deepika.com
കോട്ടയം: ജില്ലയില്‍ സംസ്ഥാന പദ്ധതിവിഹിതം പൂര്‍ണമായും ചെലവഴിച്ചത് ഏഴ് ഓഫീസുകള്‍. ജലസേചന, വാട്ടര്‍ അഥോറിറ്റി വകുപ്പിനു കീഴിലെ ഓഫീസുകളാണ് അനുവദിച്ച തുക മുഴുവനും ചെലവഴിച്ചതെന്നു ജില്ലാവികസനസമിതി യോഗം വിലയിരുത്തി. 75.96 കോടി രൂപയാണ് ചെലവഴിച്ചത്. മേജര്‍ ഇറിഗേഷന്‍ കോട്ടയം, മൈനര്‍ ഇറിഗേഷന്‍ കോട്ടയം, വാട്ടര്‍ അഥോറിറ്റി പി.എച്ച്. ഡിവിഷന് കോട്ടയം , വാട്ടര്‍ അഥോറിറ്റി പ്രോജക്ട് ഡിവിഷന് കോട്ടയം, പിഡബ്ല്യുഡി, ബില്‍ഡിംഗ്സ് ആന്‍ഡ് ലോക്കല്‍ വര്‍ക്ക്സ് കോട്ടയം, പിഡബ്ല്യുഡി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോട്ടയം, വാട്ടര്‍ അഥോറിറ്റി കടുത്തുരുത്തി, കോട്ടയം എന്നീ ഓഫീസുകളാണ് വിഹിതം പൂര്‍ണമായി ചെലവഴിച്ചത്.