കോട്ടയം: കിട്ടാക്കടമായി മാറിയ തൊഴില്‍രഹിതരുടെ വിദ്യാഭ്യാസ വായ്പകളില്‍ ഇളവുകള്‍ നല്‍കാനും അര്‍ഹരായവര്‍ക്ക് പുതിയ വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കാനും ബാങ്കുകള്‍ തയാറാകണമെന്ന് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ്.
എഡ്യൂക്കേഷണല്‍ ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന് (എല്‍വ) സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് രാജന് കെ. നായര്‍ അധ്യക്ഷത വഹിച്ചു. മാലേത്ത് പ്രതാപചന്ദ്രന്, ജോര്‍ജ് മാത്യു, തിരുവാര്‍പ്പ് രാമചന്ദ്രന്, സെബാസ്റ്റ്യന്‍ തോമസ്, ഗിരിജ കരുനാഗപ്പള്ളി, ജോസഫ് നെടുമുടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസ വായ്പ: ബാങ്കുകള്‍ നിലപാട് മാറ്റണമെന്ന് സ്റ്റീഫന്‍ ജോര്‍ജ്
11:03 PM Jan 31, 2023 | Deepika.com