നെടുങ്കണ്ടം: ലേലത്തിന് എത്തിയവരോട് പഞ്ചായത്ത് സെക്രട്ടറി അപമര്യാദയായി പെരുമാറിയതായി ആക്ഷേപം. ഇതോടെ തൂക്കുപാലം കെ.ആർ. സുകുമാരൻ നായർ സ്മാരക അമിനിറ്റി സെന്ററും ഹോട്ടൽ സമുച്ചയവും ലേലം വീണ്ടും മുടങ്ങി. നെടുങ്കണ്ടം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇന്നലെ രാവിലെ 11നാണ് ലേലം ആരംഭിച്ചത്.
നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് കെട്ടിടസമുച്ചയം രണ്ടു കോടി രൂപയ്ക്ക് നിർമിച്ചിട്ടും ഉപയോഗിക്കാതെ കിടക്കുന്നതിനാൽ കെട്ടിടത്തിലെ മുറികളും പ്രധാന ഹാളും നശിച്ച നിലയിലാണെന്നു ലേലത്തിന് എത്തിയവർ പരാതി ഉന്നയിച്ചു. തുടർന്നു സൗകര്യമുണ്ടെങ്കിൽ ലേലത്തിൽ പങ്കെടുത്താൽ മതിയെന്നു സെകട്ടറി പറഞ്ഞു. ഇതോടെ ലേലത്തിൽ പങ്കെടുക്കാൻ എത്തിയവർ പ്രതിഷേധിച്ചു.
പ്രതിമാസം 40,000 രൂപയിൽ ലേലം തുടങ്ങിയെങ്കിലും 10,000 രൂപ നിരതദ്രവ്യം കെട്ടിവെച്ചെത്തിയ നാലു പേരും ലേലം വിളിക്കാൻ തയാറായില്ല. ഇതോടെ ലേലം മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു. കഴിഞ്ഞ മാസം കെട്ടിടം പഞ്ചായത്ത് ലേലം ചെയ്തിരുന്നു. ഈ ലേലം നെടുങ്കണ്ടം പഞ്ചായത്ത് കമ്മിറ്റി റദ്ദാക്കി. രഹസ്യമാക്കി ലേലം നടത്തിയെന്നും ലേലത്തുക കുറഞ്ഞെന്നും ഭരണ സമിതിയിൽനിന്നുതന്നെ പരാതി ഉയർന്ന സാഹചര്യത്തിലാണ് 2.35 ലക്ഷം രൂപയ്ക്ക് കഴിഞ്ഞ മാസം ലേലം ചെയ്ത തൂക്കുപാലത്തെ കെ.ആർ.സുകുമാരൻ നായർ സ്മാരക അമിനിറ്റി സെന്ററും ഹോട്ടൽ സമുച്ചയ ലേലവും റദ്ദാക്കിയത്.
കാരുണ്യദിനാചരണം
തൊടുപുഴ: കേരള കോണ്ഗ്രസ്-എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എം. മാണിയുടെ 90-ാം ജ·ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കാരുണ്യദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ സേവ്യേഴ്സ് ഹോമിൽ സ്നേഹവിരുന്നു സംഘടിപ്പിച്ചു.
പ്രഫ. കെ.ഐ. ആന്റണി, ജിമ്മി മറ്റത്തിപ്പാറ, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, മാത്യു വാരികാട്ട്, അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ. മധു നന്പൂതിരി, അംബിക ഗോപാലകൃഷ്ണൻ, ജോസി വേളാച്ചേരി, റോയ്സണ് കുഴിഞ്ഞാലിൽ, ഫാ. മാത്യു കുന്നത്ത് എന്നിവർ പ്രസംഗിച്ചു.
ലേലം വിണ്ടും മുടങ്ങി
10:54 PM Jan 31, 2023 | Deepika.com