ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രികൻ മരിച്ചു
10:44 PM Jan 31, 2023 | Deepika.com
കരുവഞ്ചാൽ: ബൈക്ക് ഇടിച്ച് പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു. കണ്ണനാനിക്കൽ മാത്യു (70)വാണ് മരിച്ചത്. കഴിഞ്ഞ ദിവസം വായാട്ട്പറന്പ് പള്ളിക്കു മുന്നിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുയായിരുന്നു. സംസ്കാരം ഇന്ന് 10.30ന് വായാട്ട്പറന്പ് സെന്റ് ജോസഫ് ദേവാലയത്തിൽ. സഹോദരങ്ങൾ. ജോർജ്, സിസ്റ്റർ നിർമല (പ്രഭുദാസി സിസ്റ്റേഴ്സ് അജ്മീർ), മേരി പുഞ്ചത്തറപ്പേൽ, സിസ്റ്റർ ഗ്രേസി (ഹോളി സ്പിരിറ്റ് കോൺവെന്റ്, ബംഗളൂരു), മോളി ജോസഫ് പള്ളിനീരാക്കൽ (മുൻ ജില്ലാ പഞ്ചായത്തംഗം).