ആലപ്പുഴ: ടാറിട്ട റോഡിനടിയിലൂടെയുള്ള കുടിവെള്ള വിതരണക്കുഴല്‍ പൊട്ടി ജലം കുത്തിയൊഴുകി റോഡ് കുഴിഞ്ഞു. പിന്നാലെ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത് ചെളിയും മാലിന്യവും കലര്‍ന്ന കുടിവെള്ളം.
തത്തംപള്ളി വാര്‍ഡ് മഠം റോഡ് സൗത്ത് എന്‍ഡ് ജംഗ്ഷനില്‍ കിടങ്ങാംപറമ്പ് - കോര്‍ത്തശേരി റോഡിലാണ് ആറിഞ്ച് വലുപ്പമുള്ള ഭൂഗര്‍ഭക്കുഴല്‍ കഴിഞ്ഞ ദിവസം പൊട്ടിയത്. വെള്ളത്തള്ളലില്‍ രൂപം കൊണ്ട ഗര്‍ത്തം മൂടാന്‍ ആവശ്യമായ പൂഴി ഇല്ലാത്തതിനാല്‍ റോഡരികില്‍ കിടന്നിരുന്ന കല്ലും കട്ടയും മാലിന്യവും വാരിയിട്ടു അശാസ്ത്രീയമായി ഉറപ്പിക്കാതെ മൂടിയിരിക്കുകയാണ്. പൊളിഞ്ഞ റോഡ് ഭാഗത്ത് ടാര്‍ ചെയ്യാനുമുണ്ട്.
കാന്‍സര്‍ അവബോധ പരിപാടിയും മെഡിക്കല്‍ ക്യാമ്പും
ആലപ്പുഴ: കോട്ടയം കാരിത്താസ് ആശുപത്രിയും കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സെര്‍വിക്കല്‍ കാന്‍സര്‍ അവബോധ പരിപാടിയും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്, ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന് വെളിയനാട് യൂണിറ്റിന്റെ സഹകരണത്തോടെ വെളിയനാട് സെന്റ് മൈക്കിള്‍സ് പള്ളിയിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്തംഗം എം.വി. പ്രിയ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബൈജു അച്ചിറതലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സനല്‍കുമാര്‍, ജേക്കബ് ഏബ്രഹാം, അനു ഏബ്രഹാം, ഡോ. ഷാരോണ്‍ രാജ്, പി.സി. റോയി, ആനി തോമസ്, സാലി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
തത്തംപള്ളിയില്‍ കുടിവെള്ളത്തിൽ ചെളി
10:29 PM Jan 31, 2023 | Deepika.com