റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം
10:15 PM Jan 31, 2023 | Deepika.com
അരൂർ: എഴുപുന്ന ശ്രീ നാരായണപുരം റെയിൽവെ ക്രോസിന് തെക്കുഭാഗത്ത് ട്രാക്കിൽ അൻപത് വയസ് തോന്നിക്കുന്ന അജ്ഞാത സ്ത്രീയുടെ മൃതദേഹം കാണപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.40 ന് കൂർല എക്സ്പ്രസാണ് ഇടിച്ചത്. ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കൈയിലുണ്ടായിരുന്ന പേഴ്സ് ഊരിയ ചെരിപ്പിന് മുകളിൽ വച്ചശേഷമാണ് ചാടിയത്. കറുത്ത ലെഗിൻസും കറുപ്പിൽ ചതുരത്തിൽ പുള്ളികളുള്ള ചുരിദാറുമാണ് വേഷം. ഇവരെപ്പറ്റി എന്തെങ്കിലും വിവരം അറിയുന്നവർ അരൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.