കൂരാലി: എലിക്കുളം പഞ്ചായത്ത് ഓഫീസിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പോലീസ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ചൊവ്വാഴ്ചകളിലാണ് പ്രവർത്തനം. വനിതാ പോലീസിന്റെയും ജെആർസി കൗൺസിലറുടെയും സേവനം ലഭിക്കും.
പൊൻകുന്നം എസ്എച്ച്ഒ എൻ. രാജേഷ് ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു.
സെൽവി വിൽസൺ, ഷേർലി അന്ത്യാംകുളം, അഖിൽ അപ്പുക്കുട്ടൻ, മാത്യൂസ് പെരുമനങ്ങാട്, സിനി ജോയ്, ആശ റോയ്, ദീപ ശ്രീജേഷ്, സരീഷ് പനമറ്റം, സിനിമോൾ കാക്കശേരിൽ, ജയിംസ് ചാക്കോ, സിബി ജോസ് എന്നിവർ പ്രസംഗിച്ചു.
എലിക്കുളത്ത് പോലീസ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
10:15 PM Jan 31, 2023 | Deepika.com