കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു

10:15 PM Jan 31, 2023 | Deepika.com
മു​ണ്ട​ക്ക​യം: കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ വി​നോ​ദ് രാ​ജി​വ​ച്ചു. കോ​ൺ​ഗ​സ് പാ​ർ​ട്ടി​യി​ലു​ണ്ടാ​ക്കി​യ മു​ൻ ധാ​ര​ണ പ്ര​കാ​ര​മാ​ണ് രാ​ജി. ഇ​ന്ന​ലെ ന​ട​ന്ന പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​റി​ന് ശേ​ഷം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​ന്പാ​കെ​യാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്. അ​ഞ്ചാം വാ​ർ​ഡ് ച​ണ്ണം​പ്ലാ​വി​ൽ നി​ന്നു​ള്ള പ​ഞ്ചാ​യ​ത്തം​ഗ​മാ​ണ് സ​ന്ധ്യ. പ്ര​സി​ഡ​ന്‍റു​സ്ഥാ​നം വ​നി​ത​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ട് വ​നി​താ അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രി​ക്കും പ്ര​സി​ഡ​ന്‍റാ​കു​ക. 13 അം​ഗ സ​മി​തി​യി​ൽ കോ​ൺ​ഗ്ര​സ്-​ഏ​ഴ്, എ​ൽ​ഡി​എ​ഫ്-​നാ​ല്, സ്വ​ത​ന്ത്ര​ർ-​ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്കി​ന് കീ​ഴി​ൽ യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ഏ​ക പ​ഞ്ചാ​യ​ത്താ​ണ് കോ​രു​ത്തോ​ട്.

ജ​ല​സം​ഭ​ര​ണി​ക​ള്‍ ശു​ചി​യാ​ക്കി

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല് - വ​ണ്ട​ന്‍​പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ മൂ​ന്നു ജ​ല​സം​ഭ​ര​ണി​ക​ള്‍ ഉ​ടു​മ്പ​നാം​കു​ഴി ന​വ​ജീ​വ​ന്‍ പു​രു​ഷ സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ള്‍ ചേ​ര്‍​ന്ന് വൃ​ത്തി​യാ​ക്കി. ആ​ന​ക്ക​ല്ല്, പൊ​ന്മ​ല, വ​ണ്ട​ന്‍​പാ​റ പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ളാ​യു​ള്ള​താ​ണു കു​ടി​വെ​ള്ള പ​ദ്ധ​തി. വേ​ന​ലാ​യ​തോ​ടെ പ്ര​ധാ​ന ആ​ശ്ര​യ​വും ഈ ​കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ്.
സം​ഘം പ്ര​സി​ഡ​ന്‍റ് ടി​ജോ സെ​ബാ​സ്റ്റ്യ​ന്‍, സെ​ക്ര​ട്ട​റി ജ​യിം​സ് ക​ണ്ട​ത്തി​ല്‍, കു​ടി​വെ​ള്ള സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ജോ​സ് ചൂ​നാ​ട്ട്, ക​മ്മി​റ്റി​യം​ഗം ജോ​സ് കു​മ്മ​ണ്ണു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.