ചേനപ്പാടി: വിഴിക്കിത്തോട് ആർവി ഗവൺമെന്റ് വിഎച്ച്എസ്എസിൽ 2021 - 2022 വർഷത്തെ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തി വിവിധ നിർമാണ പ്രവൃത്തികൾ നടത്തിയതിന്റെയും പുതിയതായി നിർമിച്ച പ്രവേശന കവാടത്തിന്റെയും സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് എബി ജോസ്, ജോളി മടുക്കകുഴി, സിന്ധു സോമൻ, നിസാ സലിം, പ്രിൻസിപ്പൽ വി. രശ്മി, ഹെഡ്മിസ്ട്രസ് എ.എം. ടീനാ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും നടത്തി.
നിർമാണ പ്രവർത്തനോദ്ഘാനവും സ്കൂൾ വാർഷികവും
10:15 PM Jan 31, 2023 | Deepika.com