മേലുകാവ്: സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക റൂബി ജൂബിലി കണ്വന്ഷന് അഞ്ചിനു വൈകുന്നേരം ആറു മുതല്‍ 12നു രാവിലെ പത്തു വരെ എംഡി സിഎംഎസ് ഹൈസ്കൂള്‍ മൈതാനത്ത് (ബേക്കര്‍ ഡെയ്ല്‍ - ചാലമറ്റം) നടത്തും. അഞ്ചിനു വൈകുന്നേരം ആറിന് ബിഷപ് റവ. വി.എസ്. ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ നോര്‍ത്ത് കര്‍ണാടക മഹായിടവക ബിഷപ് റവ.ഡോ. മാര്ട്ടിന് സി. ബോര്ഗായി ഉദ്ഘാടനം നിര്‍വഹിക്കും.
ബിഷപ് റവ.ഡോ. കെ.ജെ. സാമുവല്‍, ബിഷപ് റവ.ഡോ. കെ.ജി. ഡാനിയേല്‍ എന്നിവര്‍ പ്രസംഗിക്കും. 11ന് രാവിലെ ഒന്‍പതിന് സുവിശേഷ മഹാറാലി മേലുകാവുമറ്റത്തുനിന്നു കണ്വന്ഷന് പന്തലിലേക്ക് നടത്തപ്പെടും. 12ന് നടക്കുന്ന സമാപനയോഗത്തില്‍ സഖറിയ മാര്‍ സേവേറിയോസ് വചനപ്രഘോഷണം നടത്തും. റവ.ഡോ. എം.പി. ജോസഫ്, റവ.ഡോ. ഡി.ജെ. അജിത് കുമാര്‍, റവ. സാജന് പി. മാത്യു, റവ. സജീവ് തോമസ്, പ്രഫ. പ്രീനാ മാത്യു, സാം കെ. ഉതുപ്പ്, ഡോ. ബിജു എം. ജോര്‍ജ് എന്നിവര്‍ ആറു മുതല്‍ 12 വരെ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും.
സിഎസ്ഐ കണ്വന്ഷന്
10:12 PM Jan 31, 2023 | Deepika.com