കുറവിലങ്ങാട്: ദൈവമാതാവിന്റെ കുറവിലങ്ങാട്ടെ പ്രത്യക്ഷീകരണത്തിന്റെ ഓര്മയാചരണം നടത്തുന്ന മൂന്നുനോമ്പ് തിരുനാളില്‍ മുത്തിയമ്മയെ കണ്ടുവണങ്ങാന്‍ പതിനായിരങ്ങളെത്തി. ജീവിതത്തിന്റെ നാനാതുറകളിലുള്ള നിരവധി പ്രമുഖരടക്കം ഈ ദിവസങ്ങളില്‍ മുത്തിയമ്മയ്ക്കരുകിലെത്തി.
പാലാ ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് തിരുനാളുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. വൈക്കം എഎസ്പിയുടെ നിര്‍ദേശാനുസരണമാണ് പോലീസിന്റെ സേവനം നല്‍കിയത്. മോന്‍സ് ജോസഫ് എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് പുളിക്കീല്‍, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി എന്നിവരുടെ നേതൃത്വത്തിലാണ് ജനപ്രതിനിധികള്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
പ്രധാനദിനത്തില്‍ കെഎസ്ആര്‍ടിസി നടത്തിയ സ്പെഷല്‍ സര്‍വീസ് തീര്‍ഥാടകര്‍ക്ക് ഏറെ നേട്ടമായി. എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പ്രത്യേക സ്റ്റോപ്പ് വൈക്കം റോഡില്‍ അനുവദിച്ചത് ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ആശ്വാസമായി.
ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയുടെ നേതൃത്വത്തില്‍ വൈദികരും യോഗപ്രതിനിധികളും കൂടുംബകൂട്ടായ്മാ ഭാരവാഹികളും ചേര്‍ന്ന വിപുലമായ കമ്മിറ്റിയാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
മുത്തിയമ്മയെ കണ്ടുവണങ്ങാന്‍ ഭക്തസഹസ്രങ്ങള്‍
10:12 PM Jan 31, 2023 | Deepika.com