പാലാ: വികസനത്തിന് എതിരുനില്‍ക്കുന്ന സങ്കുചിത രാഷ്ട്രീയ പ്രവര്‍ത്തനശൈലി നാടിന് ആപത്താണെന്ന് മോന്‍സ് ജോസഫ് എംഎൽഎ. കിഴതടിയൂര്‍ വാര്‍ഡില്‍ അങ്കണവാടിക്ക് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ ജോസ് എടേട്ട് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭാ പ്രതിപക്ഷ നേതാവ് പ്രഫ. സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പന് എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍, പി.സി. ജോര്‍ജ്, ജോര്‍ജ് പുളിങ്കാട്, വി.സി. പ്രിന്‍സ്, സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലി, സെബി പറമുണ്ട, കുര്യാക്കോസ് പടവന്, ഷോജി ഗോപി, ജോസ്മോന് മുണ്ടക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പിൽ നാരങ്ങാനീര് നല്കി ഉപവാസസമരം അവസാനിപ്പിച്ചു.
പ്രതികാര രാഷ്ട്രീയശൈലി നാടിന് ആപത്ത്: മോന്‍സ് ജോസഫ് എംഎല്‍എ
10:12 PM Jan 31, 2023 | Deepika.com