പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി എ​ല്‍​ഡി​എ​ഫ്

10:12 PM Jan 31, 2023 | Deepika.com
ഭ​ര​ണ​ങ്ങാ​നം: പ​ഞ്ചാ​യ​ത്തി​ലെ പ്ര​വി​ത്താ​നം അ​ങ്ക​ണ​വാ​ടി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മ്മേ​ള​നം ന​ട​ത്തു​വാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ള്‍ സെ​ക്ര​ട്ട​റി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം താ​ഴി​ട്ട് പൂ​ട്ടി​യ​താ​യി പ​രാ​തി.
തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി ഉ​ദ്ഘാ​ട​ക​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഖ്യ​പ്ര​ഭാ​ഷ​ക​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ധ്യ​ക്ഷ​നും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​ശം​സാ​പ്ര​സം​ഗ​ക​രു​മാ​യു​ണ്ടാ​യി​രു​ന്ന അ​ങ്ക​ണ​വാ​ടി​യോ​ട് ചേ​ര്‍​ന്ന ക​മ്യൂ​ണി​റ്റി ഹാ​ളാ​ണ് അ​ധി​കൃ​ത​ര്‍ തു​റ​ന്നു ന​ല്‍​കാ​തി​രു​ന്ന​തെ​ന്നും അ​തേ​ത്തു​ട​ര്‍​ന്നു ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ത്കാ​ലി​ക പ​ന്ത​ല്‍ നി​ര്‍​മി​ച്ചാ​ണ് 12 മ​ണി​യോ​ടു​കൂ​ടി ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ന​ട​ത്തി​യ​തെ​ന്നും എ​ല്‍​ഡി​എ​ഫ് പ്ര​സ്താ​വി​ച്ചു.
എം​പി​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കേ​ണ്ട സ​മ്മേ​ള​ന​ഹാ​ള്‍ തു​റ​ന്നു കൊ​ടു​ക്കാ​ത്ത പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി ഗു​രു​ത​ര​മാ​യ അ​വ​കാ​ശ​ലം​ഘ​ന​മാ​ണെ​ന്നും എ​ല്‍​ഡി​എ​ഫ് ആ​രോ​പി​ച്ചു.