തലനാട്: തീക്കോയി-തലനാട്-മൂന്നിലവ് റോഡിന്റെ തലനാട് വടക്കുംഭാഗം വരെയുള്ള റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ ടാറിംഗ് നടത്തി നവീകരിക്കുന്നതിന്റെ നിർമാണോദ്ഘാടനം മാണി സി. കാപ്പൻ എംഎൽഎ നിർവഹിച്ചു. 6.90 കോടി രൂപ മുതൽമുടക്കിലാണു നവീകരണം നടത്തുന്നത്.
നവീകരണം പൂർത്തിയാകുന്നതോടെ ഇല്ലിക്കൽക്കല്ല്, അയ്യമ്പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കു കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു.
സമ്മേളനത്തിൽ തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സോളി ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിയിൽ, ഗ്രാമ പഞ്ചായത്ത് മെംബർമാരായ എ.ജെ. സെബാസ്റ്റ്യൻ, രോഹിണിഭായി ഉണ്ണിക്കൃഷ്ണൻ, രാഗിനി ശിവരാമൻ, ഷെമീല ഹനീഫ, ദീലീപ് കുമാർ, റോബിൻ ജോസഫ്, ആശാ റിജു തുടങ്ങിയവർ പ്രസംഗിച്ചു.
തീക്കോയി-തലനാട് റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്
10:12 PM Jan 31, 2023 | Deepika.com