കരിന്പ: മുൻ മന്ത്രി കെ.എം മാണിയുടെ തൊണ്ണൂറാം ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു. കേരള കോണ്ഗ്രസ് എം കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിന്പയിൽ ഉള്ള തിരുകുടുംബ ആശ്രമം സന്ദർശിച്ച് കാരുണ്യദിന സഹായം നല്കി. കാരുണ്യ ദിനം കരിന്പ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കേരള കോണ്ഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് സജീവ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ജോസഫ്, ജില്ലാ പഞ്ചായത്ത് മെന്പർ റെജി ജോസ്, ജില്ലാ സെക്രട്ടറിമാരായ മത്തായി ഐക്കര, മിനിമോൾ ജോണ്, സംസ്ഥാന കമ്മിറ്റി മെന്പർ ടി.ആർ രാധാകൃഷ്ണൻ, കെ.എം. സന്തോഷ്, റെനി രാജ്, പി.സുരേഷ്, ജോസ് പതാലിൽ, പ്രിൻസ്, ബ്രിയൊ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
കാരുണ്യ ദിനാചരണം നടത്തി
12:52 AM Jan 31, 2023 | Deepika.com