കോയന്പത്തൂർ : തമിഴ്നാട്ടിലെ ഭക്ഷണശാലകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി മൊബൈൽ ഫുഡ് അനാലിസിസ് വാഹനം അവതരിപ്പിച്ചു. ചെന്നൈയിൽ വച്ച് ആരോഗ്യജനക്ഷേമ മന്ത്രി എം.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കോയന്പത്തൂർ, സേലം, തഞ്ചാവൂർ, തിരുനെൽവേലി എന്നീ നാല് ജില്ലകളിലേക്ക് ഈ ഭക്ഷ്യ വിശകലന വാഹനങ്ങൾ ആദ്യഘട്ടത്തിൽ അയച്ചിട്ടുണ്ട്.
ഇന്നലെ കോയന്പത്തൂരിലെത്തിയ മൊബൈൽ ഫുഡ് അനാലിസിസ് വാഹനം ജില്ലാ കളക്ടർ സമീരൻ ഫ്ലാഗ് ഓഫ് ചെയ്തു. കോയന്പത്തൂർ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ തമിഴ്ചെൽവൻ ഉൾപ്പെടെയുള്ള ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.
മൊബൈൽ ഫുഡ് അനാലിസിസ് വാഹനം കോയന്പത്തൂരിലെത്തി
12:52 AM Jan 31, 2023 | Deepika.com