കല്ലടിക്കോട്: ഭാരത് ജോഡോ യാത്രയുടെ സമാപന ദിനത്തിൽ കരിന്പ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഥയാത്രയും ദേശീയോദ്ഗ്രഥന ഐക്യദാർഡ്യ സംഗമവും നടത്തി. പദയാത്ര ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം.കെ മുഹമ്മദ് ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ഐക്യദാർഡ്യ സംഗമം കോണ്ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് സി.എൻ ശിവദാസൻ ഉദ്ഘാടനം ചെയ്തു. കോണ്ഗ്രസ് കരിന്പ മണ്ഡലം വൈസ് പ്രസിഡന്റ് ഡോ. സി.എം. മാത്യു അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി നൗഫൽ തങ്ങൾ, മണ്ഡലം പ്രസിഡന്റ് കെ.കെ ചന്ദ്രൻ, യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹെറിന്റ് വി .ജോസ്, മഹിള കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാജി പഴയകളം, അജേഷ് പുല്ലായിൽ, സി .കെ മുഹമ്മദ് മുസ്തഫ, വി.സി ഉസ്മാൻ, സജീവ് ജോർജ്, ഹരിദാസ്, വത്സല കുട്ടികൃഷ്ണൻ, എൻ.പി രാജൻ പ്രസംഗിച്ചു.
ഫോറസ്റ്റ് ട്രൈബ്യൂണൽ സിറ്റിംഗ്
പാലക്കാട്: ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ ഒന്നാം ക്യാന്പ് സിറ്റിംഗ് ഫെബ്രുവരി മൂന്ന്, നാല് തീയതികളിലും രണ്ടാം സിറ്റിംഗ് 24, 25 തീയതികളിലും പാലക്കാട് എസ്ബിഐ ജംഗ്ഷനിലെ ഡിടിപിസി കോന്പൗണ്ടിൽ നടക്കും. ഫോണ്: 0495 2365091.
ഭാരത് ജോഡോ യാത്ര: പഥയാത്രയും സംഗമവും
12:51 AM Jan 31, 2023 | Deepika.com