പാലക്കാട്: ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിൽ ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം വാട്ടർ എടിഎം പദ്ധതിക്ക് തുടക്കമാകുന്നു. കുഴൽ കിണറിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് 500 ലിറ്റർ ടാങ്കിൽ സംഭരിച്ച് വാട്ടർ എടിഎം വഴി നൽകുന്നതാണ് പദ്ധതി. നല്ലേപ്പിള്ളി, വടകരപ്പതി, എരുത്തേന്പതി, പൊൽപ്പുള്ളി, എലപ്പുള്ളി പഞ്ചായത്തുകളുടെ കോന്പൗണ്ടിലും കൊഴിഞ്ഞാന്പാറ യുപി സ്കൂൾ കോന്പൗണ്ടിലുമാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ എടിഎമ്മുകൾ സ്ഥാപിച്ചിരിക്കുന്നത്.
ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം ചെലവഴിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. ഒരു യൂണിറ്റിന് അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതി ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് അറിയിച്ചു. ജില്ലയിൽ ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന വാട്ടർ എടിഎം പദ്ധതി തേങ്കുറുശി പഞ്ചായത്തിലും ആരംഭിച്ചിട്ടുണ്ട്.
ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം; വാട്ടർ എടിഎമ്മിന് തുടക്കമാകുന്നു
12:51 AM Jan 31, 2023 | Deepika.com