കമ്പല്ലൂര്‍: കെസിവൈഎം-എസ്എംവൈഎം തോമാപുരം മേഖലയുടെ അര്‍ധവാര്‍ഷിക സെനറ്റ് കമ്പല്ലൂര്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയ ഓഡിറ്റോറിയത്തില്‍ തോമാപുരം ഫൊറോനാ വികാരി ഫാ. മാര്ട്ടിന് കിഴക്കേത്തലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കെസിവൈഎം തോമാപുരം മേഖല പ്രസിഡന്റ് എമില്‍ നെല്ലംകുഴിയില്‍ അധ്യക്ഷത വഹിച്ചു.
മേഖല ഡയറക്ടര്‍ ഫാ.ജോണ്സണ് പടിഞ്ഞാറയില്‍ ആമുഖ പ്രഭാഷണം നടത്തി. യുവാക്കള്‍ ഇന്നു നേരിടുന്ന പ്രശ്നങ്ങള്‍, കെസിവൈഎമ്മിന്റെ ഭാവി, മുന്‍കാല അര്‍ധവാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ഇന്നത്തെ സാമൂഹിക ചുറ്റുപാടുകള്‍, സാമൂഹ്യസ്ഥിതി, കാര്‍ഷിക മേഖല അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സെനറ്റ് ചര്‍ച്ച ചെയ്തു. തോമാപുരം മേഖലയിലെ പതിനഞ്ച് യൂണിറ്റുകളില്‍ നിന്നായി 107 പ്രതിനിധികള്‍ പങ്കെടുത്തു. മേഖല ജനറല്‍ സെക്രട്ടറി അമല്‍ പുതുപ്പറമ്പില്‍, സെക്രട്ടറി സെല്‍ബിന്‍, ജോയിന്റ് സെക്രട്ടറി ഡില്ജിയ, വൈസ് പ്രസിഡന്റ് സാന്ദ്ര, കൗണ്‍സിലര്‍മാരായ ഷോബി തോമസ്, സാന്ദ്ര സജി, ആനിമേറ്റര്‍ സിസ്റ്റര്‍ ബീന എസ്എബി, കമ്പല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ചാക്കോ എന്നിവര്‍ നേതൃത്വം നല്കി.
കെസിവൈഎം-എസ്എംവൈഎം മേഖലാതല സെനറ്റ്
12:37 AM Jan 31, 2023 | Deepika.com