ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

12:35 AM Jan 31, 2023 | Deepika.com
ന​ടു​വി​ൽ: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ന​ടു​വി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ സ്റ്റെ​പ്പ് ക​മ്യൂ​ണി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല അ​വ​സ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി. ന​ടു​വി​ൽ മേ​ഖ​ല​യി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ ജോ​മോ​ൻ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല അ​സി. പ്ര​ഫ​സ​ർ ഡോ. ​ഇ​ഫ്തി​ക്കാ​ർ അ​ഹ​മ്മ​ദ്‌ ക്ലാ​സ് ന​യി​ച്ചു. സ​മാ​പ​ന സെ​ഷ​ൻ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റെ​പ്പ് ക​ൺ​വീ​ന​റും യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ന​ടു​വി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ വി.​എം.​ന​ന്ദ​കി​ഷോ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ ജോ​ഷി ക​ണ്ട​ത്തി​ൽ, ന​ടു​വി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​ര​ഞ്ജി​നി, വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി​ജു ജോ​സ​ഫ്, വി​വി​ധ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മ​ല​യോ​ര മേ​ഖ​ല​യി​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പു​ത്ത​ൻ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക എ​ന്ന മു​ഖ്യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ന​ടു​വി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി സ്റ്റെ​പ്പ് എ​ന്ന പേ​രി​ൽ ഒ​രു വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.