പ​യ്യാ​വൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് എച്ച്എസ്എസ് പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​നം

12:35 AM Jan 31, 2023 | Deepika.com
പ​യ്യാ​വൂ​ർ: പ​യ്യാ​വൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​വും വാ​ർ​ഷി​കാ​ഘോ​ഷ​വും ദീ​ർ​ഘ​കാ​ല​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം പ​ടി​യി​റ​ങ്ങു​ന്ന പ്രി​ൻ​സി​പ്പ​ൽ കെ.​സി. റെ​ജി​മോ​ൻ, എ​ൽ​പി വി​ഭാ​ഗം അ​ധ്യാ​പി​ക പി.​ജെ. ലി​സി എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ്പ്പും ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജ​യ്സ​ൺ പ​ള്ളി​ക്ക​ര സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​യം കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി റ​വ. ഡോ. ​തോ​മ​സ് പു​തി​യ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും സം​ഗീ​ത​ജ്ഞ​നു​മാ​യ ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​യ്യാ​വൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ടി.​പി. അ​ഷ്റ​ഫ്, സ​വി​ത ജ​യ​പ്ര​കാ​ശ്, ബെ​ന്നി പി. ​ജോ​ൺ, സു​നി​ൽ ഫി​ലി​പ്പ്, ഷാ​ജു കു​ര്യ​ൻ, ജോ​യ​ൽ ജ​നീ​വ്, കെ. ​അ​നു​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​സി. റെ​ജി​മോ​ൻ, പി.​ജെ. ലി​സി എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ടി.​കെ. ഷാ​ജി​മോ​ൻ ന​ന്ദി പ​റ​ഞ്ഞു. ബി​ജു സൈ​മ​ൺ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.