ബൈബിൾ കൺവൻഷനും സൗഖ്യാരാധനയും നാലിന്
12:34 AM Jan 31, 2023 | Deepika.com
ചെമ്പേരി: കേരള കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ മുന്നേറ്റം കണ്ണൂർ സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന ബൈബിൾ കൺവെൻഷനും സൗഖ്യാരാധനയും ഫെബ്രുവരി നാലിന് തളിപ്പറമ്പ് പുഷ്പഗിരി ദർശന ധ്യാന കേന്ദ്രത്തിൽ നടക്കും. രാവിലെ ഒൻപതിന് ജപമാല, 9.25 ന് പ്രാർത്ഥന, 10 ന് നടക്കുന്ന വിശുദ്ധ കുർബാനക്ക് ഫാ.കുര്യാക്കോസ് പ്ലാവ്നിൽക്കുംപറമ്പിൽ കാർമികത്വം വഹിക്കും. വചനപ്രഘോഷണത്തിനും ആരാധനക്കും കണ്ണൂർ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല നേതൃത്വം നൽകും. 'ഉണ്ണീശോക്ക് ഒരു സുവിശേഷം' മത്സര വിജയികൾക്കുള്ള സമ്മാനങ്ങളുടെ വിതരണവും നടക്കുമെന്ന് സോൺ ആനിമേറ്റർ ഫാ.മാത്യു വളവനാൽ, കോ-ഓർഡിനേറ്റർ ബെന്നി കൊട്ടാരത്തിൽ എന്നിവർ അറിയിച്ചു.