തളിപ്പറമ്പ്: കെ.എം. മാണി കാരുണ്യത്തിന്റെ പര്യായമാണെന്നും, അദ്ദേഹം ചെയ്ത കാരുണ്യ പ്രവൃത്തിക ൾ എന്നും ജനഹൃദയങ്ങളിൽ ഓർമിക്കപ്പെടുമെന്നും കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ. മുൻ മന്ത്രിയും കേരള കോൺഗ്രസ് -എം ചെയർമാനുമായിരുന്ന കെ.എം മാണിയുടെ 90 ാം ജന്മദിനത്തോടനുബന്ധിച്ച് കേരളമാകെ കാരുണ്യദിനമായി ആചരി ക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പ് പട്ടുവത്തെ സെന്റ് തെരേസാസ് ഭവനിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് മരുതാനിക്കാട്ട് അധ്യക്ഷത വഹിച്ചു. ജോസ് ചെന്നക്കാട്ടുകുന്നേൽ, എം.കെ. മാത്യു മൂന്നുപീടിക, തോമസ് ചൂരനോലിൽ, സിസ്റ്റർ ബിൽമാ, ലില്ലി തുടങ്ങിയവർ പ്രസംഗിച്ചു. നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അഗതി മന്ദിരങ്ങളിൽ മധുര പലഹാരം വിതരണം ചെയ്തു.
കേരള കോൺഗ്രസ്-എം കാരുണ്യദിനം ആചരിച്ചു
12:34 AM Jan 31, 2023 | Deepika.com