കൊച്ചി : അസഹിഷ്ണുതയാണ് കലാപത്തിന് കാരണമെന്നും ധാര്‍മികത അന്യമാകുന്ന കാലത്തില്‍ ഭരണകൂടങ്ങളുടെ കരുണയില്ലായ്മയും വര്‍ധിക്കുന്നുവെന്നു മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും, മുന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന കെ. ജയകുമാര്‍. ഗാന്ധിജിയുടെ 75ാം രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ത്രിദിനപ്രഭാഷണപരമ്പരയില് അന്യമാകുന്ന ധാര്‍മികതയും ഗാന്ധിയന്‍ തിരുത്തലുകളും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ. എം.സി. ദിലീപ് കുമാര്‍ മോഡറേറ്റരായിരുന്നു.
മുതിര്‍ന്ന പത്രപ്രര്‍ത്തകന്‍ എന്‍. മാധവന് കുട്ടി, ഫാ. തോമസ് പുതുശേരി, വി.എം. മൈക്കിള്‍, കെ.വി.പി. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കലാപത്തിന് കാരണം അസഹിഷ്ണുത: കെ. ജയകുമാര്‍
11:56 PM Jan 30, 2023 | Deepika.com