കാക്കനാട് : കാക്കനാട് തട്ടുകടയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ കേസിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശി മുളക്കൽ വീട്ടിൽ മുഹമ്മദ് റിയാസിനെ (30) റിമാൻഡ് ചെയ്തു. കഴിഞ്ഞ പതിനാലിന് പുലർച്ചെ രണ്ടോടെ കാക്കനാട് കുന്നുംപുറത്തെ തട്ടുകടയുടെ മുൻവശത്താണ് ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കുപ്രസിദ്ധ ഗുണ്ട മരട് അനീഷും എതിർ ഗ്രൂപ്പുമായിട്ടായിരുന്നു ഏറ്റുമുട്ടൽ.
തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ബേബിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. കേസിൽ വാടാനപ്പിളളി സ്വദേശി ചാലിൽ നിസാം (37), കളമശേരി ടിവിഎസ് ജംഗ്ഷൻ ഭാഗത്ത് തിണ്ടിക്കൽ വീട്ടിൽ ടി.എസ്. സനൂപ് (33) മുട്ടാർ സ്വദേശിയും കളമശേരി എൻഎഡി വിടക്കുഴ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കാട്ടിപ്പറമ്പിൽ വീട്ടിൽ സഗീർ (27) എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. കേസിൽ ഗുണ്ടാ നേതാവ് മരട് അനീഷ് അടക്കം 13 പ്രതികൾ ഒളിവിലാണ്.
ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ: ഒരാൾകൂടി റിമാൻഡിൽ
11:55 PM Jan 30, 2023 | Deepika.com