കൊച്ചി: റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് കടത്തിയ രണ്ടു റേഷന്‍ കടകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മട്ടാഞ്ചേരിയിലെ എം.ആര്. രാജ് കുമാര്‍ ലൈസന്‍സിയായിട്ടുള്ള എആര്‍ഡി 65 എന്ന റേഷന്‍ കടയുടെയും കെ.എം. ഉസ്മാന് ലൈസന്‍സിയായിട്ടുള്ള എആര്‍ഡി 44 എന്ന റേഷന്‍ കടയുടെ ലൈസന്‍സുമാണ് ജില്ലാ സപ്ലൈ ഓഫീസര്‍ റദ്ദാക്കിയത്.
റേഷന്‍ സാധനങ്ങള്‍ വാഹനത്തില്‍ കരിഞ്ചന്തയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടിയതിനെ തുടര്‍ന്നായിരുന്നു നടപടി.
കൊച്ചി സിറ്റി റേഷനിംഗ് ഓഫീസറും റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരും റേഷന്‍ ഡിപ്പോകളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇവര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ സപ്ലൈ ഓഫീസര്‍ ഇരു കടകളുടെയും ലൈസന്‍സ് സ്ഥിരമായി റദ്ദു ചെയ്തത്.
ഈ ഡിപ്പോകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ കാര്‍ഡുകള്‍ തൊട്ടടുത്ത റേഷന്‍ കടകളിലേക്ക് മാറ്റി നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
രണ്ട് റേഷന്‍ കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്തു
11:55 PM Jan 30, 2023 | Deepika.com