അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് മാ​നേ​ജ​രെ മ​ര്‍​ദി​ച്ച സ​ഹോ​ദ​ര​ങ്ങ​ളെ പി​ടി​കൂടി

11:52 PM Jan 30, 2023 | Deepika.com
കൊ​ച്ചി: കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍​ക്ക​ത്തിൽ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് മാ​നേ​ജ​രെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം ക​വ​ല​ക്ക​ല്‍ വി​നോ​ദ് (22), വി​ശാ​ല്‍ (25) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് മാ​നേ​ജ​രാ​യ രാ​ജ​ന്‍​പി​ള്ള​യ്ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​മായിരുന്നു സം​ഭ​വം. പ്ര​തി​ക​ളു​ടെ വീ​ടി​ന് മു​ന്‍​വ​ശ​ത്ത് അ​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ​ന്‍​പി​ള്ള​യു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി. തു​ട​ര്‍​ന്ന് ഇ​രു​വ​രും ചേ​ർ​ന്ന് ക​ല്ലു​കൊ​ണ്ട് രാ​ജ​ന്‍​പി​ള്ള​യെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.
‍ രാ​ജ​ന്‍​പി​ള്ള​യു​ടെ മൂ​ക്കി​ന്‍റെ എ​ല്ലി​ന് പൊ​ട്ട​ലു​ണ്ടാ​യി. സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ജ​യ​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​ റി​മാ​ന്‍​ഡ് ചെ​യ്തു.