തലയാഴം: തലയാഴം മണ്ഡലം യൂത്ത് ഫ്രണ്ട്-എമ്മിന്റെ ആഭിമുഖ്യത്തിൽ കെ.എം. മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു.
യൂത്ത് ഫ്രണ്ട് -എം പ്രസിഡന്റ് പ്രദീപ് കുമാർ ആയില്യത്തിന്റെ അധ്യക്ഷതയിൽ മുത്തേടത്തുകാവ് മേഴ്സി വൃദ്ധ സദനത്തിൽ നടന്ന ജന്മദിനാഘോഷത്തിന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബിജുപറപ്പള്ളി കേക്ക് മുറിച്ചു തുടക്കം കുറിച്ചു. തുടർന്ന് മണ്ഡലം പ്രസിഡന്റ് ജോസ് കാട്ടിപ്പറമ്പലിന്റെ അധ്യക്ഷതയിൽ നടന്ന യോഗം നിയോജക മണ്ഡലം പ്രസിഡന്റ് ബെപ്പിച്ചൻ തുരുത്തി ഉദ്ഘാടനം ചെയ്തു.
തുടർന്ന് മേഴ്സി ഹോമിലെ അന്തേവാസികൾക്ക് വസ്ത്രവും ഉച്ചഭക്ഷണവും നൽകി. മദർ സൂപ്പിരിയർ സിസ്റ്റർ അനിത, സിസ്റ്റർ ഏയ്ഞ്ചൽ, സിസ്റ്റർ ജോസിറ്റ, സിസ്റ്റർ ഷാനി മരിയ, സിസ്റ്റർ ഇവനാ, സിസ്റ്റർ വസന്തി, കേരള കോൺഗ്രസ് -എം മണ്ഡലം ഭാരവാഹികളായ എൻ. സോമൻ, ഷാജി ചില്ലയ്ക്കൻ, സണ്ണി മലയിൽ, അനു പ്രദീപ്, രാജേന്ദ്രൻ നാലുപറ, ബിനീഷ് തൈതറ, സദാനന്തൻ തുണ്ടിയിൽ, ഗോകുൽ തോട്ടത്തിൽ, അപ്പച്ചൻ കിഴക്കേ മറ്റത്തിൽ, ഔസേപ്പച്ചൻ തുരുത്തിത്തറ തുടങ്ങിയവർ പങ്കെടുത്തു.
കാരുണ്യദിനമായി ആചരിച്ചു
11:47 PM Jan 30, 2023 | Deepika.com