കടുത്തുരുത്തി: ന്യൂനപക്ഷ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ സഹോദര്യത്തോടെയും സേവന സന്നദ്ധതയോടെയും പ്രവര്‍ത്തിക്കുന്ന വിശ്വാസ സമൂഹമാണ് ക്രൈസ്തവരുടേതെന്ന് മന്ത്രി വി.എന്‍. വാസവന്. കോതനല്ലൂര്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ രജത ജൂബിലി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കോട്ടയം അതിരൂപതാ സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രം അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന് എംപി, മിസോറി സിറ്റി മേയര്‍ റോബിന് ഇലക്കാട്, മോന്‍സ് ജോസഫ് എംഎല്‍എ, വികാരി ഫാ. ജോസഫ് ഈഴാറാത്ത്, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്, വൈസ് പ്രസിഡന്റ് ബിജു കൊണ്ടുകാല, കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴിപ്പില്‍, തൂവാനിസ ജോയിന്റ് ഡയറക്ടര്‍ ഫാ. ബിജു തറയില്‍, എല്ഡിഎസ്ജെജി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റോമില്‍ഡ എന്നിവര്‍ പ്രസംഗിച്ചു.
കോതനല്ലൂര്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ രജതജൂബിലി ഉദ്ഘാടനം
11:47 PM Jan 30, 2023 | Deepika.com