കടുത്തുരുത്തി: കോൺഗ്രസ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധിയുടെ എഴുപത്തിയഞ്ചാമത് രകതസാക്ഷിത്വ ദിനാചരണവും പുഷ്പാര്‍ച്ചനയും നടത്തി. കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ തയാറാക്കിയ മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിനു മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.
ഭാരത് ജോഡോ ദേശിയോദ്ഗ്രഥന സംഗമത്തില്‍ മണ്ഡലം പ്രസിഡന്റ് പീറ്റര്‍ മ്യാലിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ബേബി തൊണ്ടാംകുഴി ഉദ്ഘാടനം ചെയ്തു.
പി. മഹിളാമണി, ആര്. ജാഗദമ്മ, കുര്യാക്കോസ് വടക്കേഓലിത്തടം, ശ്രീനിവാസ് കൊയ്ത്താനം, കെ.കെ. ശശാങ്കന്, നോബി മുണ്ടയ്ക്കല്‍, ടോമി നിരപ്പേല്‍, ജെയ്സണ്‍ മണലേല്‍, ജെറി കണിയാപറമ്പില്‍, തോമസ് കല്ലേപ്പള്ളി, എം.കെ. ബിനോയി, മാത്യു പായിക്കാടന്‍, പി.വി. തോമസ്, ടോമി പ്രാലടിയില്‍, രാജു മൂപ്പനത്ത്, ജോണി പാലയ്ക്കപ്പറമ്പില്‍, സോജന് ചാക്കോ, തുടങ്ങിയവര്‍ പ്രസംഗിച്ചു.
മഹാത്മാഗാന്ധിയുടെ രകതസാക്ഷിത്വ ദിനാചരണം
11:47 PM Jan 30, 2023 | Deepika.com