പ്രതീക്ഷയോടെ കടുത്തുരുത്തി

11:43 PM Jan 30, 2023 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: വീ​​ണ്ടു​​മൊ​​രു സം​​സ്ഥാ​​ന ബ​​ജ​​റ്റെ​​ത്തു​​മ്പോ​​ള്‍ പ്ര​​തീ​​ക്ഷ​​യോ​​ടെ ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ല​​വും. ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ല​​ത്തി​​ന് ക​​ഴി​​ഞ്ഞ ബ​​ജ​​റ്റി​​ല്‍ ല​​ഭി​​ച്ച​​ത് മൂ​​ന്ന് വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ളാ​​യി​​രു​​ന്നു. കു​​റ​​വി​​ല​​ങ്ങാ​​ട് സ​​യ​​ന്‍​സ് സി​​റ്റി​​യു​​ടെ അ​​വ​​സാ​​ന​​ഘ​​ട്ട നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് ഒ​​രു കോ​​ടി രൂ​​പ ബ​​ജ​​റ്റി​​ല്‍ അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു. ഈ ​​തു​​ക ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​ന്നു​വ​​രി​​ക​​യാ​​ണ്.
മ​​ര​​ങ്ങാ​​ട്ടു​​പ​​ള്ളി, ക​​ട​​പ്ലാ​​മ​​റ്റം ഗ​​വ. ആ​​ശു​​പ​​ത്രി​​ക​​ള്‍​ക്കു പു​​തി​​യ ബ്ലോ​​ക്ക് നി​​ര്‍​മി​​ക്കു​​ന്ന​​തി​​ന് ഒ​​രു കോ​​ടി രൂ​​പ ബ​​ജ​​റ്റി​​ല്‍ ഉ​​ള്‍​പ്പെ​ടു​​ത്തി. ഇ​​തി​​ന്‍റെ അ​​ന്തി​​മ എ​​സ്റ്റി​​മേ​​റ്റ് പൂ​​ര്‍​ത്തി​​യാ​​യി​​ട്ടു​​ണ്ട്. ര​​ണ്ട​​ര കോ​​ടി വീ​​തം ര​​ണ്ട് ആ​​ശു​​പ​​ത്രി​​ക​​ള്‍​ക്കും അ​​നു​​വ​​ദി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്. ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ല​​ത്തി​​ലെ വി​​വി​​ധ റോ​​ഡ് നി​​ര്‍​മാ​​ണ പ​​ദ്ധ​​തി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ 20 വി​​ക​​സ​​ന ആ​​വ​​ശ്യ​​ങ്ങ​​ള്‍ ബ​​ജ​​റ്റി​​ന്‍റെ വാ​​ല്യം ഒ​​ന്നി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.
റോ​​ഡ് വി​​ക​​സ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​രു കാ​​ര്യ​​വും ഇ​​തു​​വ​​രെ ന​​ട​​ന്നി​​ട്ടി​​ല്ല. ധ​​ന​​കാ​​ര്യ​​മ​​ന്ത്രി ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത് പ്ര​​കാ​​രം ഈ ​​വ​​ര്‍​ഷ​​വും ന​​ട​​ക്കാ​​ത്ത​​തു​​ള്‍​പ്പെ​​ടെ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ള്‍​ക്കാ​​യി ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ അ​​റി​​യി​​ച്ചു.