നെടുംകുന്നം: സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സ്കൂളിന്റെ 74-ാം വാർഷികവും ഹൈസ്കൂൾ വിഭാഗത്തിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും ഹയർസെക്കൻഡറി വിഭാഗത്തിന്റെ രജതജൂബിലി ഉദ്ഘാടനവും സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപകൻ പ്രേംസൺ വർഗീസിന് യാത്രയയപ്പും ഇന്ന് നടക്കും.
ഉച്ചകഴിഞ്ഞ് 1.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മാനേജർ ഫാ. വർഗീസ് കൈതപ്പറമ്പിൽ അധ്യക്ഷത വഹിക്കും. വികാരി ജനറാൾ റവ. ഡോ. വർഗീസ് താനമാവുങ്കൽ ഉദ്ഘാടനം ചെയ്യും. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ജൂബിലി ദീപം തെളിക്കും. കോർപറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ വിദ്യാർഥി പ്രതിഭകളെ ആദരിച്ച് ഉപഹാര സമർപ്പണം നിർവഹിക്കും.
നെടുകുന്നം പഞ്ചായത്ത് പ്രസിഡന്റ് സി.ജെ. ബീന, വാർഡ് മെമ്പർ ബീന വർഗീസ്, പ്രിൻസിപ്പൽ ജോസ് കെ. ജേക്കബ്, ഹെഡ്മാസ്റ്റർ സുനിൽ പി. ജേക്കബ്, പിടിഎ പ്രസിഡന്റ് എം.എസ്. ഷിബു, അധ്യാപക പ്രതിനിധി സാബു ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.
സ്കൂൾ വാർഷികവും ജൂബിലി ആഘോഷവും
11:43 PM Jan 30, 2023 | Deepika.com