തൃക്കൊടിത്താനം: കാലാവസ്ഥ മുന്നറിയിപ്പ് നല്കാന് ഇനി സ്കൂള്‍ വിദ്യാര്‍ഥികളും. ചങ്ങനാശേരി താലൂക്കില്‍ തൃക്കൊടിത്താനം, വടക്കേക്കര, താഴത്തുവടകര എന്നീ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയിലുള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേരളം പദ്ധതി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു സ്കൂളില്‍ പദ്ധതി നടപ്പാക്കാന്‍ 90,000 രൂപയാണ് ചെലവ്.
ജ്യോഗ്രഫി പഠനവിഷയമായുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലാണ് വെതര്‍ സ്റ്റേഷന് സ്ഥാപിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങളുടെ സാധ്യത എന്നിവ നിരീക്ഷിക്കാനും പഠിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകും.
കേരള സ്കൂള്‍ വെതര്‍ സ്റ്റേഷന്റെ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 12 സ്കൂളുകളിലാണ് കാലാവസ്ഥാ നിരീക്ഷണം നടപ്പാക്കുന്നത്. ഓരോ ദിവസത്തെയും കാലാവസ്ഥ ഡാറ്റാ ബുക്കില്‍ രേഖപ്പെടുത്താനും എസ്എസ്കെ വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യാനും സംവിധാനമുണ്ട്. ഇത്തരത്തില്‍ സ്കൂളുകളില്‍നിന്ന് അപ്ലോഡ് ചെയ്യുന്ന വിവരങ്ങള്‍ കൊച്ചി സര്‍വവകലാശാല പഠനങ്ങള്‍ക്ക് ഉപയോഗിക്കും. സമീപ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും പഠനത്തിനും നിരീക്ഷണത്തിനും അവസരം നല്‍കും.
തൃക്കൊടിത്താനം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടപ്പാക്കിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു സുജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. എന്‍. സുവര്‍ണ കുമാരി അധ്യക്ഷത വഹിച്ചു. എസ്എസ്കെ കോട്ടയം ജില്ല പ്രോഗ്രാം ഓഫീസര്‍ ബിനു എബ്രഹാം പദ്ധതി വിശദീകരണം നടത്തി.
മഴയും കാറ്റും അളക്കുന്നതിനുള്ള
വിവിധ ഉപകരണങ്ങള്‍ സജ്ജമാക്കും
സ്കൂളുകളിലെ കാലാവസ്ഥാ കേന്ദ്രങ്ങളില്‍ മഴയുടെ തോത് അളക്കാനുള്ള മഴമാപി
നി, കാറ്റിന്റെ തീവ്രത അളക്കാനുള്ള കപ് കൗണ്ടര്‍ അനിമോ മീറ്റര്‍, കാറ്റിന്റെ ദിശ മനസിലാക്കാന്‍ വിന്‍ഡ് വെയിന്‍, അന്തരീക്ഷത്തിലെ ആര്‍ദ്രത അളക്കുന്നതിനുള്ള വൈറ്റ് ആന്‍ഡ് ഡ്രൈ തെര്‍മോമീറ്റര്‍, കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്താന്‍ സിക്സ് മാക്സിമം, മിനിം തെര്‍മോമീറ്റര്‍, സ്റ്റീവന്‍സണ്‍ സ്ക്രീന്‍ എന്നിവ ഉള്‍പ്പെടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉപയോഗിക്കുന്ന ഉപകരണങ്ങളാണ സ്കൂളുകളില്‍ സജ്ജീകരിക്കുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തുറക്കും
11:43 PM Jan 30, 2023 | Deepika.com