ഓ​ഫീ​സി​നു​ള്ളി​ൽ നി​രാ​ഹാ​ര​സ​മ​ര​വു​മാ​യി ഒ​രു​വി​ഭാ​ഗം, പോ​ലീ​സെ​ത്തി ഓ​ഫീ​സ് പൂ​ട്ടി

11:11 PM Jan 30, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം : കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ കേ​ര​ളാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​നി​ലെ ഭി​ന്ന​ത രൂ​ക്ഷ​മാ​യി. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഉ​ണ്ടാ​യ ഭി​ന്ന​ത​യു​ടെ തു​ട​ർ​ച്ച​യാ​യി ഇ​ന്ന​ലെ ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ക​ന്‍റോ​ൺ​മെ​ന്‍റി​നു സ​മീ​പ​മു​ള്ള അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു. അ​സോ​സി​യേ​ഷ​ൻ മു​ൻ ഭാ​ര​വാ​ഹി​യാ​യ ജ്യോ​തി​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു രാ​വി​ലെ സ​മ​രം ആ​രം​ഭി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ നി​ല​യി​ൽ ക​യ​റി മു​ദ്രാ​വാ​ക്യം വി​ളി​ച്ച ശേ​ഷ​മാ​ണ് നി​രാ​ഹാ​ര​സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. അ​സോ​സി​യേ​ഷ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ചു​ള്ള കേ​സ് നി​ല​വി​ൽ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ ഒ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ നി​രാ​ഹാ​ര​സ​മ​രം പ്ര​ഖ്യാ​പി​ച്ച് അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ഇ​വ​രെ ഓ​ഫീ​സി​ൽ നി​ന്നും പു​റ​ത്തി​റ​ക്കി​യ ശേ​ഷം ഓ​ഫീ​സ് പൂ​ട്ടി. മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം മു​ൻ​കൈ എ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ ഓ​ഫീ​സി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.