മുട്ടം: സെന്റ് സെബാസ്റ്റ്യൻസ് (സിബിഗിരി) പള്ളിയിൽ ശതാബ്ദി ഉദ്ഘാടനവും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും ഫെബ്രുവരി ഒന്നുമുതൽ അഞ്ചുവരെ നടക്കും. നാളെ വൈകുന്നേരം 4.30നു ശതാബ്ദി സ്മാരക കൊടിമരം വെഞ്ചരിപ്പ്, തിരുനാൾ കൊടിയേറ്റ്-മാർ ജോസഫ് കല്ലറങ്ങാട്ട്. 4.45നു സമൂഹബലി. 6.15നു നടക്കുന്ന ശതാബ്ദി സമ്മേളനത്തിൽ തുടങ്ങനാട് സെന്റ് തോമസ് ഫൊറോനവികാരി ഫാ.തോമസ് പുല്ലാട്ട് അധ്യക്ഷത വഹിക്കും. മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. സന്യാസ വിവാഹ ജീവിതത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെ ചടങ്ങിൽ അനുമോദിക്കും.
രണ്ടിനു രാവിലെ 6.30നു വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിനു വിശുദ്ധന്റെ രൂപം കുടുംബകൂട്ടായ്മ വാർഡുകളിലേക്ക്. മൂന്നിനു രാവിലെ ആറിനും 11നും വിശുദ്ധ കുർബാന (ടൗണ്‍പള്ളിയിൽ).4.30നു മരിച്ചവർക്കുവേണ്ടി വിശുദ്ധ കുർബാന.
നാലിനു രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന. രാത്രി ഏഴിന് കഴുന്ന് പ്രദക്ഷിണ സംഗമം. 7.30നു സന്ദേശം-മോണ്‍. ജോസഫ് തടത്തിൽ, തുടർന്ന് കുടുംബകൂട്ടായ്മകളുടെ കലാമത്സരം.
അഞ്ചിനു രാവിലെ ആറിനു വിശുദ്ധ കുർബാന (ടൗണ്‍പള്ളിയിൽ). 6.45നു തിരുസ്വരൂപ പ്രതിഷ്ഠ (സിബിഗിരിപള്ളിയിൽ). ഏഴിന് വിശുദ്ധ കുർബാന. വൈകുന്നേരം 4.30നു തിരുനാൾ കുർബാന, സന്ദേശം-മാർ ടോണി നീലങ്കാവിൽ, പ്രദക്ഷിണം ടൗണ്പളളിയിലേക്ക്, തുടർന്ന് കുടുംബക്കൂട്ടായ്മ കലാമത്സസരം എന്നിവയാണ് തിരുക്കർമങ്ങളെന്നു വികാരി ഫാ.ജോണ്‍ പാളിത്തോട്ടം, അസി. വികാരി ഫാ. ജോസഫ് കുറുമുട്ടത്ത് എന്നിവർ അറിയിച്ചു.
സിബിഗിരി പള്ളിയിൽ ശതാബ്ദി ഉദ്ഘാടനവും തിരുനാളും
11:02 PM Jan 30, 2023 | Deepika.com