കാസര്‍ഗോഡ്: കര്‍ണാടക തൊക്കോട്ട് കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് രണ്ടു കാസര്‍ഗോഡ് സ്വദേശികള്‍ മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ യത്തീംഖാന റോഡിലെ സയ്യിദ്-ആസ്യമ്മ ദമ്പതികളുടെ മകന് അഹമ്മദ് രിഫായി സയ്യിദ് (25), ഉപ്പള ഹിദായത്ത് നഗറിലെ സലീമിന്റെ മകന് ബാഷര്‍ (26) എന്നിവരാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന രേവതി, ഫാത്തിമ എന്നിവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി ഏഴോടെ ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ തൊക്കോട്ട് കൊല്യ ദേശീയപാതയില്‍ വച്ച് ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. കാറിനകത്ത് കുടുങ്ങിയവരെ ഓടിക്കൂടിയ പരിസരവാസികളാണ് കാറിന്റെ ഭാഗം വെട്ടിപ്പൊളിച്ച് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രിഫായി മരിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ബാഷര്‍ മരിച്ചത്. ദുബായില്‍ ജോലി ചെയ്യുന്ന രിഫായി ശനിയാഴ്ചയാണ് നാട്ടിലെത്തിയത്.
കാര്‍ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞ് രണ്ടു യുവാക്കള്‍ മരിച്ചു
10:39 PM Jan 30, 2023 | Deepika.com