കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളിയില്‍ പാണത്തൂര്‍ ഭാഗത്തേക്ക് പഴവര്‍ഗങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് വാന്‍ ഡ്രൈവര്‍ പനത്തടി സ്വദേശി യൂസഫ് (33) മരിച്ചു. ഇന്നലെ രാവിലെ 6.45 ഓടെയായിരുന്നു അപകടം. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരികയായിരുന്ന വാന്‍ കുറ്റിക്കോലില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ശ്രീയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
പാടേ തകര്‍ന്ന വാനിന്റെ കാബിനില്‍ കുടുങ്ങിയ യൂസഫിനെ കാഞ്ഞങ്ങാട് അഡീഷണല്‍ സ്റ്റേഷന് ഓഫീസര്‍ എ.നസറുദ്ദീന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. ഒപ്പമുണ്ടായിരുന്ന ചുളളിക്കരയിലെ റസാക്കിന്റെ മകന് മുഹമ്മദ് ഷിയാസി (19) നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂടംകല്ല് ടൗണില്‍ സഹോദരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പഴക്കട നടത്തിവരികയായിരുന്നു മരിച്ച യൂസഫ്. പഴങ്ങള്‍ കൊണ്ടുവരുന്നതിനായി ഞായറാഴ്ച രാത്രി മംഗളൂരുവിലേക്ക് പോയതായിരുന്നു. ചെറുപനത്തടിയിലെ പരേതനായ അറബ്ലാൻഡ് അബ്ദുള്ള ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സുഹൈല. മക്കള്‍: നിദാ ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍, ഹനീഫ, ഫൈസല്‍, സാദിഖ്, സീനത്ത് (മുട്ടുന്തല), പരേതനായ മൊയ്തീന് കുഞ്ഞി.
പിക്കപ്പ് വാന്‍ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10:39 PM Jan 30, 2023 | Deepika.com