പാലാ: മരിയസദനത്തില്‍ കേരള ഫെഡറേഷന് ഫോര്‍ ദി കെയര്‍ ഓഫ് മെന്റലി ഡിസേബിള്ഡയുടെയും അസോസിയേഷന് ഫോര്‍ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്റേഴ്സ് കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ യോഗം സംഘടിപ്പിച്ചു.
കേരളത്തിലുള്ള വിവിധ സ്ഥാപനങ്ങളില്‍നിന്നായി അറുപതോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഡോ. ടി. മുരളി, ഡോ. വി.കെ. രാധാകൃഷ്ണന്, ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെംബര്‍ ഫാ. റോയ് വടക്കേല്‍ എന്നിവര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡംഗം ഫാ. ജോര്‍ജ് ജോഷ്വാ, കേരള സ്റ്റേറ്റ് എന്‍ജിഒ ഫോറം ജനറല്‍ സെക്രട്ടറി സന്തോഷ് മരിയസദനം എന്നിവര്‍ പ്രസംഗിച്ചു.
ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് അംഗീകാരമുള്ള സ്ഥാപനങ്ങള്‍ക്ക് മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന 20,000 രൂപ പ്രതിവര്‍ഷ ലൈസന്‍സ് ഫീ ഒഴിവാക്കുക, 2012 നിയമസഭയില്‍ പാസാക്കിയ മാനസിക പുനരധിവാസ കേന്ദ്രങ്ങള്‍ക്കുള്ള റൂള്‍സ് അനുസരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യുമ്പോഴും പരിഗണിക്കുക, അഗതികളെ പരിപാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിയമങ്ങള്‍ മൂലം പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാകരുത്, വൈദ്യുതചാര്‍ജ് കെട്ടിട നികുതി,ലൈസന്‍സ് ഫീ എന്നിവ ഒഴിവാക്കി സ്ഥാപനങ്ങളെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍നിന്നു സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഗവണ്മെന്റ് തലത്തില്‍ സമര്‍പ്പിക്കുന്നതിനു യോഗം തീരുമാനിച്ചു. സർവീസിൽനിന്നു വിരമിക്കുന്ന സബ് ഇന്‍സ്പെക്ടര്‍ ഷാജി സെബാസ്റ്റ്യനെ ചടങ്ങിൽ ആദരിച്ചു.
മരിയസദനത്തില്‍ സംയുക്ത യോഗം നടത്തി
10:34 PM Jan 30, 2023 | Deepika.com