രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി അ​വ​സാ​നി​പ്പി​ക്ക​ണം: സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍

10:34 PM Jan 30, 2023 | Deepika.com
പാ​ലാ: പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍ ജോ​സ് ഇ​ടേ​ട്ടി​ന്‍റെ വാ​ര്‍​ഡി​ല്‍ നി​ല​വി​ല്‍ വെ​റു​തേ കി​ട​ക്കു​ന്ന മു​നി​സി​പ്പാ​ലി​റ്റി വ​ക കെ​ട്ടി​ട​ത്തി​ല്‍ അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ​നി​ല​പാ​ട് പാ​വ​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് യു​ഡി​എ​ഫ് കോ​ട്ട​യം ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ ആ​രോ​പി​ച്ചു. ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍ ഒ​രു മു​റി വി​ട്ടു​കൊ​ടു​ത്ത് അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നും സ​ജി ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡ് ഉ​ദ്ഘാ​ട​നം

രാ​മ​പു​രം: മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്നു പ​ത്തു ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചു ന​വീ​ക​രി​ച്ച രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ച​ക്കാ​മ്പു​ഴ വാ​ര്‍​ഡി​ല്‍​പ്പെ​ട്ട അ​റ​യാ​നി​ക്ക​ല്‍ അര്‍പി​എ​സ്-​കാ​ര​ത്താ​ങ്ക​ല്‍ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.

കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ യോ​ഗം

ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ യോ​ഗം ഇ​ന്നു വൈ​കു​ന്നേ​രം 6.30ന് ​ഫു​ഡ് ബു​ക്കി​ൽ കൂ​ടും. പ്ര​സി​ഡ​ന്‍റ് സി.​എം. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോ​മി ഈ​പ്പ​ൻ പ​ങ്കെ​ടു​ക്കും.