മുട്ടാര്‍: മുട്ടാര്‍ സെന്റ് ജോര്‍ജ് പഴയപള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ തിരുനാളിന് ഷംഷാബാദ് രൂപത സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു.
തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ അദ്ദേഹം മുഖ്യകാര്‍മികനായും അതിരൂപത വികാരി ജനറാൾ ഫാ. വര്‍ഗീസ് താനുമാവുങ്കല്‍, വികാരി ഫാ. സിറിള്‍ ചേപ്പില എന്നിവർ സഹകാര്‍മികരുമായിരുന്നു. വൈകുന്നേരം നടന്ന പ്രസുദേന്തി വാഴ്ചയില്‍ ഫാ. മെല്വിന് ശ്രാമ്പിക്കലും വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ഷിബു ചീരംവേലിലും മുഖ്യകാര്‍മികനായിരുന്നു.
വൈകുന്നേരം നടന്ന മരിച്ചവരുടെ ഓര്മ കുര്‍ബാന ഫാ. സെബാസ്റ്റ്യന്‍ മണ്ണാംതുരുത്തിലിന്റെ നേതൃത്വത്തില്‍ ഇടവകയിലെ മുന്‍ വികാരിമാരായ ഫാ. ജോസി കൊല്ലംമാലില്‍, ഫാ. റോബി തലച്ചെല്ലൂര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനവും നടന്നു. വൈകിട്ട് 7.30ന് കൊച്ചിന് മരിയ കമ്മ്യുണിക്കേഷന് അവതരിപ്പിച്ച വി. പത്രോസ് ബൈബിള്‍ നാടകവും നടന്നു.
ഇന്നു രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. റോണി മാളിയേക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം 4.45ന് പത്തനംതിട്ട രൂപത മുന്‍ മെത്രാപ്പോലീത്ത യൂഹന്നാന്‍ മാര്‍ ക്രിസോസ്റ്റം മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
തുടര്‍ന്ന് കുര്‍ബാനയുടെ പ്രദക്ഷിണം ഫാ. രാജീവ് പാലക്കശേരി ചീരംവേലില്‍ നിര്‍വഹിക്കും. രാത്രി ഏഴിന് കൊച്ചില്‍ ഷോ മാക്സ് മ്യൂസിക്കല്‍ കോമഡി ഫെസ്റ്റ് അവതരിപ്പിക്കും.
ഫെബ്രുവരി ഒന്നിന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന-ഫാ. ലൈജു കണിച്ചേരില്‍. വൈകിട്ട് 4.45 നു നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ഥാടന കേന്ദ്രം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ ലത്തീന്‍ ആരാധന ക്രമത്തില്‍ ദിവ്യബലി അര്‍പ്പിക്കും.
തുടര്‍ന്ന് വടക്കേ ചാപ്പലിലേക്ക് പ്രദക്ഷിണം ഫാ. ക്യര്യന് തരകന് ചക്കുപുരയ്ക്കല്‍ നേതൃത്വം നല്‍കും . 7.30 നു കപ്ളോന്‍ വികാരിയെ വാഴിക്കും. ഫെബ്രുവരി രണ്ടിന് തിരുനാള്‍ ദിനത്തില്‍ രാവിലെ 6.30നു വിശുദ്ധ കുര്‍ബാന-ഫാ. ജോംസി പുളിക്കപ്പറമ്പില്‍.
ഒന്‍പതിന് തിരിവെഞ്ചിരിപ്പ്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന ഫാ. തോമസ് പാറത്താനവും വചനപ്രഘോഷണം ഫാ. ജോസ് മുല്ലക്കരിയും നിര്‍വഹിക്കും. 12 ന് തിരുനാള്‍ പ്രദക്ഷിണം ഫാ. സജി ഫ്രാന്‍സീസ് ചീരംവേലില്‍ നേതൃത്വം വഹിക്കും. ഒന്നിന് കൊടിയിറക്ക്.
തിരുനാള്‍ കര്‍മങ്ങള്‍ക്കു വികാരി ഫാ. സിറിള്‍ ചേപ്പില, പ്രസുദേന്തി ഡിഡു തോമസ് ചീരംവേലില്‍, കൈകാരന്മാരായ കുഞ്ഞു മാത്യു ശ്രാമ്പിക്കല്‍, ജിജോ ടി. ആറുപറയില്‍, ചാക്കോച്ചന് ചെത്തിമറ്റം, പാരീഷ് കൗണ്‍സില്‍ സെകട്ടറി ജോണിച്ചന് മണലില്‍, ദര്‍ശനസമൂഹം സെക്രട്ടറി ചാച്ചപ്പന് മാവേലിത്തുരുത്തേല്, തോമസ് ചീരംവേലില്‍ എന്നിവര്‍ നേതൃത്വം വഹിക്കും.
മുട്ടാര്‍ സെന്റ് ജോര്‍ജ് പഴയപള്ളിയില്‍ തിരുനാളിനു കൊടിയേറി
10:13 PM Jan 30, 2023 | Deepika.com