അമ്പലപ്പുഴ: ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്കായി പ്രീ ആൻഡ് പോസ്റ്റ് മാരിറ്റിൽ കൗൺസലിംഗ് പരിപാടി സംഘടിപ്പിച്ചു. പാത്ത് വേ സോഷ്യൽ വെൽനെസ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി എച്ച്. സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ ന്യൂനപക്ഷ ക്ഷേമ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, വിവാഹത്തിലെ നിയമവശങ്ങൾ, ദമ്പതികളുടെ മനസും ശരീരവും, വിവാഹേതര ബന്ധങ്ങൾ, പഠനവും തൊഴിലും, സന്തുഷ്ട കുടുംബ ജീവിതം, ദാമ്പത്യ ആശയ വിനിമയങ്ങൾ എന്നീ വിഷയങ്ങളിൽ 3 ദിവസത്തെ കൗൺസിലിംഗാണ് നടന്നത്.
അമ്പലപ്പുഴ ഗവ.കോളജ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അധ്യക്ഷയായി. കോളജ് പ്രിൻസിപ്പൽ ഡോ. മോത്തി ജോർജ്, സഞ്ജു പി. കുര്യൻ, സിഫതങ്ങൾ, സുഷമ രാജീവ്, ഡോ. എ.ഡി. രാജീവ് കുമാർ, ഡോ. എ ബഷീർ, എം എസ് ഷജീം തുടങ്ങിയവർ പ്രസംഗിച്ചു.
ന്യൂനപക്ഷ മതവിഭാഗക്കാർക്കായി കൗൺസലിംഗ്
09:58 PM Jan 30, 2023 | Deepika.com