ചേർത്തല: കോണ്‍ഗ്രസ് ചേർത്തല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 75-ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ഭാരത് ജോഡോ യാത്രയുടെ സമാപന ഭാഗമായി കോൺഗ്രസ് ഹൗസിൽ ദേശീയ പതാക ഉയർത്തി. സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.സി ആന്റണി അധ്യക്ഷത വഹിച്ചു.
ചേർത്തല: സെന്റ് മൈക്കിൾസ് കോളജ് എൻഎസ്എസ് വോളന്റിയേഴ്സിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു പുഷ്പാർച്ചനയും ചിത്രപ്രദർശനവും നടത്തി. ഗാന്ധിജിയുടെ ജീവിതകഥ പ്രദർശനം പ്രിൻസിപ്പൽ ഡോ. സിന്ധു എസ്. നായർ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. നെൽസൺ തൈപ്പറമ്പിൽ, കോ-ഓർഡിനേറ്റർ ഡോ. മനോജ് തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.
ചേര്‍ത്തല: നൈപുണ്യ സ്കൂള്‍ ഓഫ് മാനേജ്മെന്റ് ഹോട്ടല്‍ മാനേജ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ മഹാത്മജി രക്തസാക്ഷിദിനാചരണം നടത്തി. കോളജ് വളപ്പില്‍ സംഘടിപ്പിച്ച അനുസ്മരണചടങ്ങില്‍ പ്രിന്‍സിപ്പൽ ഫാ.ബൈജു ജോര്‍ജ് പൊന്തേമ്പിള്ളി, അസി. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ചാക്കോ കിലുക്കന്‍, അധ്യാപക-അനധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.
ചേര്‍ത്തല: കോണ്‍ഗ്രസ് വയലാര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷിക ദിന അനുസ്മരണ സമ്മേളനവും ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ദേശീയ പതാക ഉയർത്തലും നടന്നു. ബ്ലോക്ക് പ്രസിഡന്റ് വി.എൻ. അജയൻ ഉദ്ഘാടനം ചെയ്തു. ടി.എസ്. ബാഹുലേയൻ അധ്യക്ഷതവഹിച്ചു.
തുറവൂർ: മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വ അനുസ്മരണവും ഭാരത് ജോഡോയാത്രയുടെ വിജയദിനാഘോഷവും അരൂരിൽ ബ്ലോക്ക് കോൺഗ്രസ് കമ്മി റ്റിയുടെയും മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടന്നു. കുത്തിയതോട് കോൺഗ്രസ് ഓഫിസങ്കണത്തിൽ ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കണ്ണാടൻ പതാക ഉയർത്തി.
ആലപ്പുഴ: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആലപ്പുഴ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജി രക്തസാക്ഷിത്വ ദിനാചാരണം സംഘടിപ്പിച്ചു. രാഹുൽ ഗാന്ധി നയിച്ച ഐതിഹാസികമായ ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സമ്മേളനവും സംഘടിപ്പിച്ചു.
സമ്മേളനം ഡി. സുഗതൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്. ഗോപകുമാർ അധ്യക്ഷത വഹിച്ചു. ബാർ കൗൺസിൽ മെമ്പർ സുദർശനകുമാർ മുഖ്യപ്രഭാഷണം നടത്തി.
ആലപ്പുഴ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കളക്ട്രേറ്റിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ഗാന്ധി സ്മൃതി മണ്ഡപ സമിതിയുടെ നേതൃത്വത്തിലുള്ള സമിതി സെക്രട്ടറിയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ എസ്.സന്തോഷ്കുമാർ പുഷ്പാർച്ചന നിർവഹിച്ചു.
ആലപ്പുഴ: സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജീവൻ ബലിയർപ്പിച്ചവരുടെ സ്മരണയ്ക്കായി ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കളക്ടറേറ്റിലെ ജീവനക്കാർ രണ്ടു മിനിട്ട് മൗനം ആചരിച്ചു. ഇന്നലെ രാവിലെ 11 ന് കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിലായിരുന്നു മൗനാചരണം. എഡിഎംഎസ് സന്തോഷ്കുമാർ നേതൃത്വം നൽകി.
ഗാന്ധി സ്മരണയിൽ നാടെങ്ങും
09:58 PM Jan 30, 2023 | Deepika.com