കോയന്പത്തൂർ : കേരള കത്തോലിക്കാ അസോസിയേഷൻ കോയന്പത്തൂരിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം അസോസിയേഷൻ ഹാളിൽ ആഘോഷിച്ചു.
പരിപാടിയിൽ മുഖ്യാതിഥിയായി രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് പങ്കെടുത്തു. സീറോ മലബാർ സഭ തമിഴ്നാട്ടിലേക്ക് വ്യാപിക്കുന്നതിന് തുടങ്ങിയുള്ള സംഘടനയുടെ പ്രവർത്തനങ്ങളെ അഭിവന്ദ്യ പിതാവ് ഉൽഘാടന പ്രസംഗത്തിൽ പ്രശംസിച്ചു.
ജിഎസ്ടി & കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ജീജു ഫ്രാൻസീസ് ഐആർഎസ്, വിശിഷ്ടാതിഥിയായി. രാമനാഥപുരം കത്തീഡ്രൽ വികാരി ഫാ.ജോസഫ് പുത്തൂർ ആശംസാ പ്രസംഗം നടത്തി. പ്ലസ്ടുവിന് 592 മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ റിയാ സുനിലിനെയും ബിഎസ്സിക്ക് ഗോൾഡ് മെഡൽ റാങ്ക് ജേതാവ് മിസ് മിഷേൽ മെർലിൻ എന്നിവരെ അനുമോദിച്ചു.
കെസിഎസി ഡയറക്റ്ററിയുടെ ആദ്യ പ്രതി അഭിവന്ദ്യ പിതാവ് പ്രസിദ്ധീകരിച്ചു. മുൻ സെക്രട്ടറി പി.വി. ജെയിംസ് സ്വീകരിച്ചു. പ്രസിഡന്റ് എ.കെ. ജോണ്സൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി പി.വി. ജെയ്സണ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ജെ.ജോണ്സൻ നന്ദി പറഞ്ഞു.
ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ച് കേരള കത്തോലിക്കാ അസോസിയേഷൻ
12:46 AM Jan 30, 2023 | Deepika.com