നെന്മാറ: എസ്ആർടി എസ് സ്വതന്ത്ര റബർ ടാപ്പിംഗ് സമിതിയുടെ അയിലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ കുടുംബ സംഗമവും, ഐ.ഡി.കാർഡ് വിതരണവും സംഘടിപ്പിച്ചു. പരിപാടി മുൻ റവന്യൂ വകുപ്പ് മന്ത്രി കെ. ഇ. ഇസ്മായിൽ ഉദ്ഘടനം ചെയ്തു.
കെ എസ് ആർ ടി എസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷക്കീർ കുളക്കച്ചിറയിൽ അധ്യക്ഷത വഹിച്ചു. എസ്ആർടിഎസ് അയിലൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കുട്ടൻ മണലാടി , എസ്ആർടിഎസ് സംസ്ഥാന പ്രസിഡന്റ് സാഫ് മുഹമ്മദ് , അയിലൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കെ.എൻ. മോഹൻ, ആർ പി എസ് കയറാടി സഹകരണസംഘം പ്രസിഡന്റ് എ. പ്രഭാകരൻ, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
‘മഹാത്മാഗാന്ധി; രക്തസാക്ഷിത്വത്തിന്റെ
75 വർഷങ്ങൾ’ പരിപാടിക്കു തുടക്കം
ആലത്തൂർ : കെപിസിസി ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ’’മഹാത്മാഗാന്ധി; രക്തസാക്ഷിത്വത്തിന്റെ 75 വർഷങ്ങൾ’’ എന്ന പേരിൽ ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം. സ്വാതന്ത്ര്യസമര സേനാനി കെ.പി.കേശവമേനോന്റെ ജന്മസ്ഥലമായ തരൂരിൽ മുൻ മന്ത്രിയും കെപിസിസി ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡൻറുമായ വി.സി.കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോണ്ഗ്രസ് നേതാവ് ടി.കെ.വിശ്വനാഥനെ ചടങ്ങിൽ ആദരിച്ചു. ഗാന്ധിദർശൻ സമിതി സംസ്ഥാന സെക്രട്ടറി ബൈജു വടക്കുംപുറം അധ്യക്ഷനായി.
കുടുംബ സംഗമവും ഐഡി കാർഡ് വിതരണവും
12:46 AM Jan 30, 2023 | Deepika.com