പത്മശ്രീ അപ്പുക്കുട്ടൻ പൊതുവാളിനെ ആദരിച്ചു
12:39 AM Jan 30, 2023 | Deepika.com
പയ്യന്നൂർ: മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് -എം സംസ്കാര വേദി ജില്ലാ കമ്മിറ്റി മുതിർന്ന സ്വാതന്ത്ര്യസമര സേനാനി പത്മശ്രീ അപ്പുക്കുട്ടൻ പൊതുവാളിനെ ആദരിച്ചു. കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു. സംസ്കാര വേദി ജില്ലാ പ്രസിഡന്റ് ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം, കെ.ടി. സുരേഷ് കുമാർ, ജെയിംസ് മരുതാനിക്കാട്ട്, സിബി പന്തപ്പാട്ട്, തോമസ് ചൂരാനോലി, ചലചിത്ര സംവിധായകൻ ആസാദ് അലവിൽ, ജോസ് ചെന്നക്കാട്ട്കുന്നേൽ, പി.ഡി. ജോൺസൺ എന്നിവർ പ്രസംഗിച്ചു.