ചപ്പാരപ്പടവ്: വലിച്ചെറിയൽ മുക്ത കേരളം കാമ്പയിനിന്റെ ഭാഗമായി ചപ്പാരപ്പടവ് പഞ്ചായത്തിലെ തെറ്റുന്ന റോഡ് മുതൽ മടക്കാട് വെയിറ്റിംഗ് ഷെഡ് വരെ ശുചീകരിച്ചു. ഹരിതകർമ സേനാംഗങ്ങൾ, വാർഡ് സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ, അനശ്വര സ്വയം സഹായ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധസേനാ പ്രവർത്തകർ എന്നിവരാണ് ശുചീകരണത്തിൽ പങ്കാളികളായത്. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, മെമ്പർമാരായ പി. നസീറ, കെ.വി. രാഘവൻ, ജോസഫ് ഉഴുന്നുപാറ, ജെഎച്ച്ഐ ബെർലിൻ ഷൈൻ ബിനോ, ജെപിഎച്ച് എൻ.എം.ആർ. ലക്സിമോൾ, ജെസി ജോസഫ്, ജാൻസി ജോർജ്,
കെ.വി. ശ്രീകുമാർ, എസ്. സുകുമാരി, പ്രസന്ന വേണുഗോപാലൻ, പി. ലീല, കെ.എം. ബാബു, കെ. ബാബു, വിശ്വനാഥൻ, ദിലീപ് കുമാർ എന്നിവർ നേതൃത്വം നൽകി.
ശുചീകരണം നടത്തി
12:39 AM Jan 30, 2023 | Deepika.com